സ്മാര്‍ട്ട് സിറ്റി: ടീകോം ഡയറക്ടര്‍ ബോര്‍ഡ് യോഗം ഞായറാഴ്ച
ദുബായ്: നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയെ കുറിച്ച് അന്തിമതീരുമാനമെടുക്കാന്‍ ടീകോം ഡയറക്ടര്‍ ബോര്‍ഡ് ഞായറാഴ്ച ദുബായില്‍ യോഗം ചേരും.
പദ്ധതി സംബന്ധിച്ച് ടീകോമിന്റെ അന്തിമനിലപാട് ഞായറാഴ്ച പ്രഖ്യാപിക്കും. പദ്ധതി സംബന്ധിച്ച തര്‍ക്കവ്യവസ്ഥകളില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി ആരംഭിക്കാനാവുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം, ഭൂമിയുടെ പാട്ടക്കാലാവധി, പാട്ടകാലാവധിക്കു ശേഷമുളള ഭൂമിയുടെ നിയമപരമായ അവകാശം എന്നീ വിഷയങ്ങളിലാണ് സര്‍ക്കാരും ടീകോമും തമ്മില്‍ ധാരണയിലെത്താനുണ്ടായിരുന്നത്.












Click it and Unblock the Notifications