ബാദലിനെതിരേ ഹൈക്കോടതി നോട്ടീസ്
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലിനും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനും മറ്റി ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടീസ് നല്‍കി.
ഇവര്‍ പ്രതികളായ നിരവധി ക്രിമിനല്‍ കേസുകള്‍ വിവിധ കോടതികളിലായി കെട്ടികിടക്കുകയാണ്. ഇവ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രിയും നാല് പുതിയ മന്ത്രിമാരും എട്ട് എംഎല്‍എമാരും വിവിധ കേസുകളില്‍ പ്രതികളാണെന്ന വിവരം തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ മറച്ചുവച്ചുവെന്നും എച്ച്.സി.അറോര നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ പറയുു.
നോട്ടീസിന് മെയ് ഏഴിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റിസ് വിജേന്ദര്‍ ജെയിനിന്റെ നേതൃത്വത്തിലുളള ഡിവിഷന്‍ ബഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
പഞ്ചാബിലെ പുതിയ നിയമസഭാംഗങ്ങളാണ് കേസില്‍ പെട്ട സാമാജികരില്‍ ഒന്‍പത് പേര്‍. രണ്ട് പേര്‍ ബിജെപി അംഗങ്ങളും മൂന്ന് പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളുമാണ്. ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, അഴിമതി എന്നീ ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.












Click it and Unblock the Notifications