Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാതോ വധം സിബിഐ അന്വേഷിക്കും

റാഞ്ചി: ലോക്സഭാ എംപി സുനില്‍ മഹാതോയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിനും ശേഷമാണ് കോഡ ഇക്കാര്യം അറിയിച്ചത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജെഎംഎം ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പൂര്‍ണ്ണമാണ്. ബന്ദിന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാതോയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് 24 മണിക്കൂര്‍ ബന്ദ് ആചരിക്കുന്നത്.

പതിനഞ്ചോളം വരുന്ന നക്സലുകള്‍ എന്ന് സംശയിക്കുന്ന അക്രമിസംഘമാണ് ജെഎംഎം ജനറല്‍ സെക്രട്ടറി കൂടിയായ സുനില്‍ മഹാതോയെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് മഹാതോ കൊലപാതകത്തിനിരയായത്.

മഹാതോയെ കൂടാതെ അംഗരക്ഷകരായ മൂന്നു പോലീസുകാരും ഒരു പാര്‍ട്ടിനേതാവും കൊല്ലപ്പെട്ടിരുന്നു. ജംഷേദ് പുരില്‍ നിന്നുളള എം പിയായ മഹാതോ കിഴക്കന്‍ സിങ്ഭും ജില്ലയിലെ ബാക്കുരിയയില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് ആക്രമണത്തിനിരയായത്.

മാവോയിസ്റുകള്‍ എന്നു കരുതുന്ന ഒരു സംഘം അക്രമികള്‍ മഹാതോയ്ക്കും മറ്റുളളവര്‍ക്കുംനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും മഹാതോ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചുവെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുധീര്‍ ത്രിപാഠി പറഞ്ഞു. അംഗരക്ഷകരുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്ത മാവോവാദികള്‍, രണ്ടു അംഗരക്ഷകരെ തട്ടിക്കൊണ്ടുപോയതായും അറിയുന്നു.

എം പിയുടെ വധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷാ സൈനികര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+