Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി വായ്പ: ആദ്യഗഡു ഏപ്രിലില്‍

തിരുവനന്തപുരം: എഡിബി വായ്പയുടെ ആദ്യ ഗഡു ഏപ്രില്‍ ആദ്യവാരം ലഭിയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിബി വായ്പ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് എഡിബി കരാര്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഈ വായ്പ വാങ്ങാന്‍ തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ പോലും ഭിന്നാഭിപ്രായമുണ്ടായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിയോജിപ്പാണോ? അങ്ങനെയാണെങ്കില്‍ എഡിബി വായ്പ കൊണ്ടുള്ള പദ്ധതികളെ എങ്ങനെ ഇത് ബാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇതിന് മുഖ്യമന്ത്രി എഴുതി തയാറാക്കിയ മറുപടി വായിക്കുകയായിരുന്നു. എഡിബി കരാര്‍ സംബന്ധിച്ച് മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. നഗരവികസന പദ്ധതിക്കുള്ള എഡിബി വായ്പ വാങ്ങാതെ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നായിരുന്നു നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നത്. ഈ പ്രതിപക്ഷമാണ് വായ്പ കിട്ടുമെന്ന് ഉറപ്പായപ്പോള്‍ അതിനെതിരെ ആക്ഷേപങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് ഒപ്പിട്ട കരാര്‍ മാര്‍ച്ച് രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നാട്ടു പോവുകയാണ്. അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളും നടക്കും. ഇതിന് കാലതാമസം ഉണ്ടാകില്ല. ഇതില്‍ ആര്‍ക്കും ആശയകുഴപ്പവും ഉണ്ടാകേണ്ട കാര്യവുമില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+