Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി കരാറില്‍ പൊതു ടാപ്പുകള്‍ക്ക് മീറ്റര്‍ ഘടിപ്പിയ്ക്കാന്‍ വ്യവസ്ഥയുണ്ട്: മന്ത്രി

തിരുവനന്തപുരം: പൊതുടാപ്പുകള്‍ക്ക് മീറ്റര്‍ ഘടിപ്പിയ്ക്കുക, സേവന നികുതി ഈടാക്കുക, തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കുക എന്നീ വ്യവസ്ഥകള്‍ എഡിബി കരാറിലുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു.

നഗരവാസികള്‍ തറ വാടക ഈടാക്കണമെന്നും കരറില്‍ വ്യവസ്ഥയുണ്ട്. പൊതുടാപ്പില്‍ മീറ്റര്‍ ഘടിപ്പിയ്ക്കുന്നതിനെപ്പറ്റി ഒരു മാസത്തിനകം സര്‍ക്കാറിന്റെ തീരുമാനമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയറിയാതെയാണ് കരാറില്‍ ഒപ്പിട്ടതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാലൊളി വ്യക്തമായ മറുപടി നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ അതേ വ്യവസ്ഥകള്‍ തന്നെയാണ് ഇപ്പോഴത്തെ കരാറിലും ഇള്ളതെന്നാണ് മന്ത്രിനല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+