കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം
കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ശശി അറിയിച്ചു.
ബ്ലേഡ് പണമിടപാടുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാവാം ഇത്. പൊലീസ് നായ മണം പിടിച്ച് ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പോയത് ഇതിന്റെ തെളിവാണ്. ഇത്തരം സംഭവങ്ങളുടെ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും പി.ശശി പറഞ്ഞു.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ബി.ജെ.പി പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗമായ അഡ്വക്കേറ്റ് വത്സരാജ കുറുപ്പിനെയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications