കണ്ണൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
കണ്ണൂരില്‍: പാനൂരിലെ ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍.
ബിജെപി പെരിങ്ങളം മണ്ഡലം കമ്മറ്റിയംഗം തെക്കെ പാനൂരിലെ അഡ്വ. വത്സരാജക്കുറുപ്പിനെ(36)യാണ് ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ കൊലപ്പെടുത്തിയത്.
വീട്ടില്‍ നിന്നും പുറത്തേയ്ക്ക് വിളിച്ചിറക്കി വീട്ടുകാരുടെ മുന്നിലിട്ട് കുത്തിയും വെട്ടിയുമാണ് അഞ്ചുപേരടങ്ങുന്ന അക്രമിസംഘം വത്സരാജിനെ കൊലപ്പെടുത്തിയത്. ഗമരുതരമായ നിലയില്‍ ഇയാളെ സമീപത്തെ ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല.
കൊലയ്ക്കുപിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വത്സരാജ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.












Click it and Unblock the Notifications