ഐഐഎം-കോഴിക്കോട്: ഉയര്‍ന്ന ശമ്പളം 49.5 ലക്ഷം രൂപ
കോഴിക്കോട്: ഈ വര്‍ഷം ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്-കോഴിക്കോട് നിന്നും 21 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ലഭിച്ചു.
യുഎസ്, യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്. ഇവരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളം 1.10 ലക്ഷം യുസ് ഡോളര്‍ (ഏകദേശം 49.5 ലക്ഷം രൂപ) ആണ്. ഇവരുടെ ശരാശരി ശമ്പളം 85,000 ഡോളര്‍. കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളം 70,000 യുഎസ് ഡോളറാ(ഏകദേശം 31.5 ലക്ഷം രൂപ)യിരുന്നു.
ഇന്ത്യയില്‍ ജോലി ലഭിച്ചവരുടെ ശരാശരി ശമ്പളം 9.02 ലക്ഷം രൂപയില്‍ നിന്ന് 11.76 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ജോലി കിട്ടിയ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളം 22 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 16.67 ലക്ഷമായിരുന്നു.
മക്കന്‍സി, കെപിഎംജി, ആക്സെഞ്ചര്‍, ബാങ്ക് ഒഫ് അമേരിക്ക, ജെപി മോര്‍ഗന്‍, എച്ചഎസ്ബിസി, ഗോള്‍ഡ്മാന്‍ സാഷസ്, യെസ് ബാങ്ക്, യാഹൂ, കോള്‍സേറ്റ് പാല്‍മൊലീവ്, കാഡ്ബറി തുടങ്ങിയ 34 കമ്പനികളിലേക്കാണ് നിയമനം നടന്നത്.


Click it and Unblock the Notifications