പാലൊളിയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് മാര്‍ച്ച് 12ലേക്ക് മാറ്റി
കൊച്ചി: മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് തുടര്‍വാദം കേള്‍ക്കുന്നതിന് മാര്‍ച്ച് 12ലേക്ക് മാറ്റി.
ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസിന് ആസ്പദമായ പ്രസംഗം താന്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ച സാഹചര്യത്തില്‍ മന്ത്രി പ്രത്യേകമായി കുറ്റം സമ്മതിക്കേണ്ടതില്ലെന്ന് പാലൊളിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ വാദിച്ചു. തന്റെ വാദത്തിന് ഉപോത്ബലകമായി 1995ലെ സുപ്രിം കോടതി വിധി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് കേസ് 12ലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications