പെരിയാറിലെ ചെളി: അന്വേഷണ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: പെരിയാറില്‍ ചെളി കലര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് അഞ്ചംഗ ഉന്നത സമിതിയെ നിയോഗിച്ചു.
ചൊവ്വാഴ്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അതുപ്രകാരം തുടര്‍നടപടികള്‍ സ്വീകരിയ്ക്കും. വൈദ്യുതി ബോര്‍ഡ് ടെക്നിക്കല്‍ അംഗം എ.ജി ഭദ്രന്റെ നേതൃത്വത്തില്‍ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.
നേര്യമംഗലത്ത് വൈദ്യുതോല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ക്ക് കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നപ്പോഴാണ് പെരിയാറ്റില്‍ ചെളി കലര്‍ന്നത്. അണക്കെട്ടുകള്‍ അടച്ച് ആദ്യം പ്രശ്നം പരിഹരിച്ചുവെങ്കിലും പന്നീട് വൈദ്യുത ക്ഷാമത്തെത്തുടര്‍ന്ന് വീണ്ടും ഉല്‍പാദനം തുടങ്ങിയതാെേടെയാണ് രണ്ടാമതും പ്രശ്നമായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പാംബ്ല അണക്കെട്ട് വൃത്തിയാക്കാന്‍ വീണ്ടും ഉല്‍പ്പാദനം നിര്‍ത്തിയാല്‍ പള്ളിവാസല്‍, ചെങ്കുളം, നേര്യമംഗലം എന്നിവിടങ്ങളില്‍ നിന്നെല്ലാമായി 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് ബോര്‍ഡ് വിലയിരുത്തല്‍. അത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട അവസ്ഥയുണ്ടാക്കും.
അതിനാല്‍ ഒരു ജലവൈദ്യുത പദ്ധതിയുടെയും പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications