പെരിയാര്‍: വിദഗ്ധസംഘം സന്ദര്‍ശനം തുടങ്ങി
തിരുവനന്തപുരം:പെരിയാറിലെ മലിനീകരണം പരിശോധിക്കാന്‍ നിയുക്തരായ ആറംഗ വിദഗ്ധസംഘം പദ്ധതി പ്രദേശത്തെത്തി.
കെഎസ്ഇബി അംഗം എ.ജി ഭദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് പെരിയാറിലെ മലിനീകരണത്തെക്കുറിച്ച് വിലയിരുത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍ക്കാനായി ഇവിടെ സന്ദര്‍ശനം നടത്തുന്നത്.
രാവിലെ 11നു കല്ലാര്‍കുട്ടിയിലെത്തിയ സംഘം പിന്നീട് പാംബ്ല അണക്കെട്ടും പെരിയാറിലെ ചെളി കലങ്ങിയ മറ്റു പ്രദേശങ്ങളും സന്ദര്‍ശിക്കും.
ഉത്പാദന വിഭാഗം മേധാവി കെ.കെ കറുപ്പന്‍കുട്ടി, ചീഫ് എന്‍ജിനീയര്‍മാരായ എന്‍ ചന്ദ്രന്‍, ഇ. എലീസ്, കെ. രാമചന്ദ്രന്‍നായര്‍, കെഎസ്ഇബി ഗവേഷണ വിഭാഗം ഡയറക്ടര്‍ ഫിലിപ്പ് സഖറിയ തുടങ്ങിയവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ടി.എം മനോഹരന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന ഉന്നതതലയോഗമാണ് ആറംഗ സമിതിയെ പദ്ധതി പ്രദേശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച സംഘം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications