പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും: ദിവാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
വിലക്കയറ്റം നിയന്ത്രിയ്ക്കുന്നതിനായി പത്ത് മാവേലി സ്റോറുകള്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പച്ചക്കറി, പലചരക്ക് വിതരണത്തിന് നടപടിയെടുക്കുമെന്നും വില പിടിച്ചുനിര്‍ത്തുന്നതിനായി വിപണിയില്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
വിലക്കയറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി വിശദീകരിച്ചതിനെത്തുടര്‍ന്ന് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.












Click it and Unblock the Notifications