11 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: മൊത്തം 11 പ്രത്യേക സാമ്പത്തിക മേഖല(സെസ്സ് )യ്ക്ക് അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. 2005ലെ സെസ്സ് നിയമപ്രകാരമാണ് ഇവയ്ക്ക് അംഗീകാരം നല്‍കിയത്.
കിന്‍ഫ്ര, ടെക്നോപാര്‍ക്ക്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് എന്നിവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് മിക്കവും. വൈദ്യുതി നികുതി, സിവിക് ടാക്സ് എന്നീ നികുതികളില്‍ നിന്നു സെസ്സിനെ ഒഴിവാക്കും. ഇതിനുപുറമേ വെളളം,വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഇവയ്ക്ക് ലഭ്യമാക്കുമെന്ന് വിഎസ് അറിയിച്ചു.
വ്യവസായതര്‍ക്ക നിയമത്തിലെ തൊഴിലാളി നയങ്ങള്‍ സെസ്സിനും ബാധകമാവും. ഇവ നടപ്പാക്കാനായി ഓരോ സെസ്സിലും ഡെവലപ്മെന്റ് കമ്മീഷണറെ നിയമിക്കും.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്, വല്ലാര്‍പ്പാടം, കിന്‍ഫ്ര-കാക്കഞ്ചേരി, കിന്‍ഫ്ര-കഴക്കൂട്ടം(ഐടി), സുതര്‍ലാന്‍ഡ് ഗ്ലോബല്‍ സര്‍വ്വീസ്, കിന്‍ഫ്ര- കളമശ്ശേരി (ഐടി), കിന്‍ഫ്ര- കൊച്ചി(ഇലട്രോണിക്സ് ), ടെക്നോപാര്‍ക്ക്, സ്മാര്‍ട് സിറ്റി, യൂനിടെക്ക് റിയല്‍ എസ്റേറ്റ്, കുന്നത്തുനാട് (ഐടി) എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്.












Click it and Unblock the Notifications