കൃഷ്ണമേനോന്‍ കളളനും ദുര്‍മാര്‍ഗിയുമെന്ന് രഹസ്യാന്വേഷണ രേഖ
ലണ്ടന്‍: ദുര്‍മാര്‍ഗി, കളളന്‍, അവസരവാദി, ഗൂഢാലോചനക്കാരന്‍ എന്നീ വിശേഷണങ്ങളാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കൃഷ്ണന്‍ മേനോനു ചാര്‍ത്തിയിരിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഉറ്റസുഹൃത്ത് എന്നതിലുപരി സ്വാതന്ത്യ്രസമരസേനാനി, നയതന്ത്രജ്ഞ്ന്‍, ഇന്ത്യന്‍ പ്രതിരോധമന്ത്രി എന്നീ നിലകളില്‍ പ്രശസ്തി നേടിയ മലയാളിയായ വി.കെ കൃഷ്ണന്‍മേനോനാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ രേഖയില്‍ കളളനും ഗൂഢാലോചനക്കാരനുമായത്.
ബ്രിട്ടീഷ് ചാരസംഘടനയായ എംഐ5ന്റെ 1929-1955 കാലത്തെ രഹസ്യരേഖകളിലാണ് മേനോനെ ഇത്ര നികൃഷ്ടമായ പരാമര്‍ശിച്ചരിക്കുന്നത്. ബ്രിട്ടനിലെ പ്രഥമ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായതോടെയാണ് കൃഷ്ണമേനോനെക്കുറിച്ചുളള ബ്രിട്ടന്റെ ഉത്കണ്ഠയ്ക്ക് ആക്കം കൂടിയത്.
അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ് ബന്ധം മൂലം പല വിവരങ്ങളും ഇന്ത്യക്ക് കൈമാറാന്‍ ഇംഗ്ലണ്ട് മടിച്ചു. അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ ലീഗിന്റെ പണം അവിഹിതമായി ചെലവാക്കിയെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും രേഖയില്‍ പറയുന്നു.
ഹൈക്കമ്മീഷണര്‍ അല്ലാതായശേഷവും ലണ്ടനില്‍ നടന്ന പല നയതന്ത്ര യോഗങ്ങളിലും പങ്കെടുത്ത് മേനോന്‍ തന്റെ പിന്‍ഗാമിക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ യോഗങ്ങളിലും മേനോന്റെ കമ്മ്യൂണിസ്റ് ബന്ധം ചര്‍ച്ചാവിഷയമായിരുന്നുവെന്നു രേഖയില്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയ്ക്കകത്തും പുറത്തും ഒരു പോലെ പ്രശസ്തനായ മലയാളികളിലൊരാളായ കൃഷ്ണമേനോന്‍ കേരളത്തിലെ കോഴിക്കോട് സ്വദേശിയാണ്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ച അദ്ദേഹം ബ്രിട്ടനില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്രീട്ടിഷ് ഭരണക്കാലത്ത് ഇംഗ്ലണ്ടിലെ ഇന്ത്യക്കാരുടെ സംഘടനയായിരുന്ന ഇന്ത്യന്‍ ലീഗിന്റെ പ്രമുഖ നേതാവായിരുന്ന മേനോന്‍ 1947ല്‍ ഭാരതത്തിന്റെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി. പിന്നീട് പ്രതിരോധമന്ത്രിയായി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്ന പദവിയൊഴിഞ്ഞു.












Click it and Unblock the Notifications