ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് ആറ് ലക്ഷം കോടി രൂപ
മുംബൈ: ഓഹരി വിപണിയിലെ കനത്ത ഇടിവിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് ഒരു മാസത്തിനിടെ ഉണ്ടായ നഷ്ടം ആറ് ലക്ഷം കോടി രൂപ.
കഴിഞ്ഞ ഫിബ്രവരി ഒമ്പതിനാണ് ഓഹരി സൂചിക ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്- 14,724 പോയിന്റ്. അതിന് ശേഷമുണ്ടായ ഇടിവ് മൂലം നിക്ഷേപകര്‍ക്ക് ആറ് ലക്ഷം കോടി രൂപ നഷ്ടം നേരിടേണ്ടിവന്നു.
കഴിഞ്ഞയാഴ്ച നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത് 2750 കോടി രൂപയുടെ ഓഹരികളാണ്. തിങ്കളാഴ്ച 732 കോടി രൂപയുടെ ഓഹരികള്‍ കൂടി നിക്ഷേപകര്‍ വിറ്റു. തിങ്കളാഴ്ച മുംബൈ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ തകര്‍ച്ചയാണ് ഉണ്ടായത്. 471 പോയിന്റ് നഷ്ടത്തിലാണ് വിപണി തിങ്കളാഴ്ച ാസ് ചെയ്തത്.
ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഇരുന്നൂറിലേറെ പോയിന്റ് വിപണി തിരിച്ചുപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications