എഡിബി സ്റേ: അടിയന്തരവാദം ബുധനാഴ്ച
കൊച്ചി: എഡിബി കരാറിന് അന്തിമാനുമതി നല്‍കാനുളള മന്ത്രിസഭാ തീരുമാനം സ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ ഹൈകോടതി ബുധനാഴ്ച അടിയന്തര വാദം കേള്‍ക്കും. ഇതിനു മുന്നോടിയായി കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
അന്തിമാനുമതി നല്‍കിയെന്നുളള തീരുമാനം വെളളിയാഴ്ചയാണ് എഡിബിയെ അറിയിക്കേണ്ടത്. എഡിബി വായ്പക്കായി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് എഡിബി വിരുദ്ധ കാംപയ്ന്‍ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കരാറിന് അന്തിമാനുമതി നല്‍കാനുളള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമിതി പ്രത്യേക ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.












Click it and Unblock the Notifications