എഡിബി: സ്ഥിരീകരണ കത്ത് കൈമാറി
തിരുവനന്തപുരം: എഡിബി വായ്പ സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ടുളള സ്ഥിരീകരണക്കത്ത് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിന് കൈമാറി.
കേന്ദ്ര ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് ഇത് എഡിബിക്കു കൈമാറും. ഇതോടെ വായ്പ സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഡിസംബര്‍ എട്ടിന് ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഒപ്പിട്ടത്.
ഇതില്‍ മാറ്റമൊന്നുമില്ലെങ്കില്‍ മൂന്നു മാസത്തിനകം അറിയിക്കണമെന്ന് എഡിബി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് എട്ടിന് കാലാവധി അവസാനിക്കുകയാണ്.
ഇത് കണക്കിലെടുത്താണ് ഇടതുമുന്നണിയും മന്ത്രിസഭായോഗവും കരാറിനു കഴിഞ്ഞ ദിവസങ്ങളില്‍ അംഗീകാരം നല്‍കിയത്. സ്ഥിരീകരണക്കത്ത് കൂടി നല്‍കുന്നതോടെ വായ്പ ലഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള ഔപചാരികതകളെല്ലാം അവസാനിക്കുകയായി.
ഒരു മാസത്തിനകം വായ്പയുടെ ആദ്യഗഡു ലഭിക്കും. അഞ്ചു കോര്‍പറേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1422.5 കോടി രൂപയാണ് എഡിബിയില്‍ നിന്നു ലഭിക്കുക.












Click it and Unblock the Notifications