കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയിലും കടലിലും ഓടിക്കാവുന്ന കാറുമായി വിനോദ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ കരയില്‍ മാത്രമല്ല കടലിലും സുഖമായി ഓടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വിനോദ്. മാരുതി 800 കാര്‍ കടലിലൂടെ നാലു കിലോമീറ്റര്‍ ദൂരം ഓടിച്ച വിനോദ് അങ്ങനെ കാഴ്ചക്കാരെ വിസ്മയഭരിതരാക്കി.

കരയിലും കടലിലും ഓടിക്കാവുന്ന രീതിയിലാണ് വിനോദ് മാരുതി 800നെ മാറ്റിയെടുത്തത്. വിഴിഞ്ഞം തുറമുഖത്തു നിന്നു യാത്രതിരിച്ച കാറിന്റെ ജലപ്രകടനം കാണാന്‍ വന്‍ ജനക്കൂട്ടം തന്നെ എത്തിയിരുന്നു.

രണ്ടു ബോട്ടുകളുടെ അകമ്പടിയോടെയാണ് മാരുതി കടല്‍യാത്ര നടത്തിയത്. വര്‍ക്ഷോപ്പ് മെക്കാനികായ വിനോദ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ വിദ്യ. കഴിഞ്ഞ ഫിബ്രവരി 11നു കരമന പുഴയിലൂടെ വിനോദ് മാരുതി ഓടിച്ചിരുന്നു.

വിനോദിന്റെ ഈ പ്രകടനം കണ്ട് ഒരു ജര്‍മന്‍ കമ്പനി അവരുടെ സ്ഥാപനത്തിലെ ടെക്നീഷ്യന്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. നിരമനകരയില്‍ വര്‍ക്കഷോപ്പ് നടത്തുന്ന വിനോദ് 8.5 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്താണ് കരയിലും വെളളത്തിലും ഓടിക്കാവുന്ന രീതിയില്‍ ഈ കാറിനെ വികസിപ്പിച്ചെടുത്തത്.

വിനോദസഞ്ചാര മേഖലയില്‍ ഈ കാറിനു കൂടുതല്‍ സാധ്യതകളുണ്ടെന്നു വിനോദ് പറഞ്ഞു. ഇതിനു പുറമേ സൈനികാവശ്യങ്ങള്‍ക്കായുളള ജീവന്‍രക്ഷാ ബോട്ടായും ഇതുപയോഗിക്കാം. ജര്‍മന്‍ കമ്പനി വാഗ്ദാനം ചെയ്ത് ജോലിക്കായി ദുബായിലെക്ക് പോവാനുളള തയ്യാറെടുപ്പിലാണ് വിനോദ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X