Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് താലൂക്കില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച നടക്കുന്ന സിബിഎസ്ഇ പ്ലസ് വണ്‍ പരീക്ഷയെയും അവശ്യസര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അക്രമികള്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് ശനിയാഴ്ച യുഡിഎഫ് മാര്‍ച്ച് നടത്തും. അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോളജിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിയ്ക്കുന്നതുള്‍പ്പെടെയുള്ള സമര പരിപാടികളിലേയ്ക്ക് നീങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.

ലോ കോളജിലെ അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ കരിദിനമാചരിച്ച് പ്രതിഷേധപ്രകടനം നടത്തുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചിട്ടുണ്ട്.

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയുള്ള അക്രമങ്ങളാണ് ലോ കോളജില്‍ നടക്കുന്നതെന്നും മറ്റു വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ കോളജില്‍ കയറ്റില്ലെന്ന മനോഭാവം ഫാസിസമാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകരായ പത്തുവിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+