സപ്തംബറില്‍ അന്താരാഷ്ട്ര ടൂറിസം സമ്മേളനം നടത്തും: കോടിയേരി
തിരുവനന്തപുരം: 2007 സപ്തംബറില്‍ കേരളത്തില്‍ അന്താരാഷ്ട്ര ടൂറിസം സമ്മേളനം സംഘടിപ്പിയ്ക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി. സമ്മേളനത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിയ്ക്കും. ടൂറിസം രംഗത്തെ വികസനം വര്‍ദ്ധിപ്പിക്കാനും ടൂറിസത്തിന്റെ ജനപ്രിയത കൂട്ടാനും വേണ്ടിയാണ് സമ്മേളനം- മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജുകള്‍ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിയ്ക്കും. സംസ്ഥാനത്തെ ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications