Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് ഹര്‍ത്താലിനിടെ പരക്കെ അക്രമം

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പൊലീസിനു നേരെയും അക്രമമുണ്ടായി. ഹര്‍ത്താല്‍ ഭാഗികമാണ്.

മീഞ്ചന്തയ്ക്കടുത്ത് അരീക്കാട്ട് ബന്ദനുകൂലികള്‍ സൃഷ്ടിച്ച ഗതാഗത തടസം നീക്കം ചെയ്യാനെത്തിയ പൊലീസിന് നേരേയുെണ്ടായ കല്ലേറില്‍ നല്ലളം എസ്ഐ ബാലചന്ദ്രന് ഗുരുതരമായി പരുക്കേറ്റു. പൊലീസ് കോണ്‍സ്റബിള്‍ മനോജ്കുമാറിനും പരിക്ക് പറ്റി. സംഭവത്തിനിടെ ഒരു ലീഗ് പ്രവര്‍ത്തകനും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റഡിയിലെടുത്തു.

കുന്നമംഗലത്തിനടുത്ത് പത്താംമൈലില്‍ രാവിലെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ടെങ്കിലും പൊലീസ് ഗതാഗത തടസമുണ്ടാക്കിയവരെ വിരട്ടിയോടിച്ചു. ലോ കോളജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ചില കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

താലൂക്കില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചില സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങിയുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ ഓടുന്നില്ല.താലൂക്ക് അതിര്‍ത്തിവരെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കടകള്‍ അടഞ്ഞുകിടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+