ജോസഫൈന്‍ ജിസിഡിഎ ചെയര്‍പേഴ്സണ്‍
കൊച്ചി: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.സി.ജോസഫൈനെ ജിസിഡിഎ ചെയര്‍പേഴ്സണായി നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. ഔദ്യോഗികമായ നിയമന ഉത്തരവ് ഉടനുണ്ടാകും.
എട്ട് മാസമായി ജിസിഡിഎ അധ്യക്ഷപദവി ഒഴിഞ്ഞുകിടക്കുകയാണ്. വി.എസ് പക്ഷത്തെ മുതിര്‍ന്ന നേതാവായ ജോസഫൈന ജിസിഡിഎ അധ്യക്ഷയായി നിയമിക്കാന്‍ വി.എസ് പക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
സാങ്കേതിക പരിജ്ഞാനമുള്ള ആളെന്ന നിലയില്‍ ടിസിസി മാനേജിംഗ് ഡയറക്ടര്‍ എം.പി.സുകുമാരന്‍ നായരുടെ പേരാണ് ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നത്. ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ ആലോചനയുണ്ടായിരുന്നു.












Click it and Unblock the Notifications