കെഎസ്ടിപി കരാര്‍: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെഎസ്ടിപി കരാര്‍ സംബന്ധിച്ച പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കെഎസ്ടിപി കരാറിന് വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ ലോകബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയായി നിയസഭയെ അറിയിച്ചു.
കരാറുകാരുടെ യോഗം അഞ്ചുതവണ വിളിച്ചുചേര്‍ത്തു. ഇപ്പോഴത്തേതിലും ഉയര്‍ന്ന തുക ആവശ്യപ്പെട്ടതുകൊണ്ടാണ് റീ ടെണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുടങ്ങിക്കിടക്കുന്ന റോഡ് പണികള്‍ ഉടന്‍ പുനരാരംഭിയ്ക്കും. റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ 43.6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്- കുരുവിള വിശദീകരിച്ചു.
മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചശേഷം ഇറങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications