കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എല്‍എല്‍സി ചോദ്യച്ചോര്‍ച്ച: അന്വേഷണ റിപ്പോര്‍ട്ട് 31നകം സമര്‍പ്പിയ്ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ന്ന കേസില്‍ മാര്‍ച്ച് 31നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് നിയമവിഭാഗത്തിന്റെ പരിശോധനയിലാണെന്നും സിബിഐ എസ്പി ടി.വിക്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ചോദ്യച്ചോര്‍ച്ചയെ കുറിച്ചന്വേഷിച്ചിരുന്ന സിബിഐ ഡിവൈഎസ്പി ഐന്‍സ്റീന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനാല്‍ ഇന്‍സ്പെക്ടര്‍ പി.എന്‍ അരുണ്‍ചന്ദ്രബോസാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.

കേസ് അന്വേഷണത്തില്‍ സിബിഐ ശ്രദ്ധക്കുറവ് കാണിയ്ക്കുന്നുവെന്നാരോപിച്ച് കൊച്ചിയിലെ കാരുണ്യ ട്രസ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X