Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

പ്രാദേശിക ജനതയ്ക്ക് ഗുണം ചെയ്യുന്നതും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ വിനോദസഞ്ചാരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ടൂറിസം വ്യവസായത്തിന് ആവശ്യമായ പച്ചക്കറികളും ഇറച്ചിയും നാട്ടുകാര്‍ക്ക് ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാവും. അതേ സമയം ടൂറിസ്റുകളെത്തുന്ന സ്ഥലങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാര്‍ക്കുണ്ടാകും.

ഇതു സംബന്ധിച്ച് സപ്തംബറില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.ഉത്തരവാദിത്ത ടൂറിസത്തിനായി പ്രത്യേക സെല്‍ രൂപീകരിക്കും. ടൂറിസം മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ-ഫാം ടൂറിസം വികസിപ്പിക്കാനായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട് ഉള്‍നാടന്‍ ജലഗതാഗത വികസനത്തിനായി ബാക്ക് വാട്ടര്‍ ടൂറിസവും പ്രോല്‍സാഹിപ്പിക്കും.

കേരളത്തില്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവരുടെ സൗകര്യത്തിനായി കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമം നടത്തുമെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+