വിധവാ, വികലാംഗ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: വികലാംഗര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ-സാമൂഹ്യ ക്ഷേമ മന്ത്രി പി.കെ.ശ്രീമതി അറിയിച്ചു.
ആണ്‍മക്കളുള്ള വിധവകള്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. വിധവാ പെന്‍ഷന്‍ ഇപ്പോള്‍ 110 രൂപയും വികലാംഗര്‍ക്ക് 140 രൂപയുമാണ്- ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
1977ന് മുമ്പ് മലയോര പ്രദേശങ്ങളില്‍ താമസമാക്കിയ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അതേ സമയം അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.ദിവാകരന്‍ അറിയിച്ചു. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനു വേണ്ടി ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാര്‍ഡമം ഹില്‍ റിസര്‍വ് കേസില്‍ കര്‍ഷകരുടെയും സംസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍ കണക്കിലെടുത്താവും സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications