സ്മാര്‍ട്സിറ്റി: കുടിയൊഴിപ്പിക്കുന്നവര്‍ക്കായി പാക്കേജ്
കാക്കനാട്: കൊച്ചിയില്‍ തുടങ്ങുന്ന നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവര്‍ക്കായുളള പ്രത്യേക പാക്കേജ് പ്രഖ്യാപനം ചൊവ്വാഴ്ച നടത്തുമെന്ന് സൂചന. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് യോഗം ചേരും.
58 കുടുംബങ്ങളെയാണ് പദ്ധതിയ്ക്കായി കുടിയൊഴിപ്പിക്കുന്നത്. ഇവര്‍ക്ക് പ്രത്യേകാനുകൂല്യങ്ങള്‍ അംഗീകരിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായെങ്കിലും സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപനം നടത്തിയിട്ടില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഏറ്റെടുക്കുന്ന 136 ഏക്കറിലെ 13 ഏക്കറിലാണ് 38 വീടുകളിലായി 58 കുടുംബങ്ങള്‍ പാര്‍ക്കുന്നത്.
പുനരധിവാസത്തിന് സ്ഥലം നല്‍കുമെന്നുളളതാണ് പാക്കേജിലെ പ്രധാന വാഗ്ദാനം. നാലുസെന്റ് നല്‍കാനിരുന്നത് ആറ് സെന്റായി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാരിനു മുന്നിലുണ്ട്.












Click it and Unblock the Notifications