കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം മേഖലയില്‍ പുതിയ കോര്‍പ്പറേഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ധനസമാഹരണത്തിനുമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

ഹൗസ് ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും കൂടുതല്‍ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്ന രീതിയില്‍ വിനോദ സഞ്ചാരം നടപ്പിലാക്കും. വിനോദസഞ്ചാര മേഖലയില്‍ ഹോം സ്റ്റേ പോളിസി കൊണ്ടു വരും.

സ്കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ അമിതമായി കുത്തി നിറച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിനി കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും പിടിയിലാവുന്ന വാഹനത്തിന്റെ ഉടമയ്ക്കെതിരേ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X