അതിഥിസല്‍ക്കാരത്തില്‍ വി.എസ് ഒന്നാമന്‍
തിരുവനന്തപുരം: അതിഥി സല്‍ക്കാരത്തിനായി നിര്‍ലോഭമായി പണം ചെലവഴിച്ച മന്ത്രിമാരില്‍ ഒന്നാം സ്ഥാനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാര്‍ അതിഥി സല്‍ക്കാരത്തിനായി ചെലവിട്ട തുകയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടില്‍ ഒരു ലക്ഷത്തി അമ്പത്തയ്യായിരം രൂപയാണ് വി. എസ് അതിഥി സല്‍ക്കാരത്തിനായി ചെലവിട്ടത്.
സി. ദിവാകരന്‍ 49,510 രൂപയും കെ.പി രാജേന്ദ്രന്‍ 47,353 രൂപയും ചെലവാക്കിയിട്ടുണ്ട്. 16,606 രൂപ ചെലവാക്കിയ മന്ത്രി എന്‍.കെ പ്രേമചന്ദ്രനാണ് അതിഥി സത്കാരത്തിനായി ഏറ്റവും കുറച്ചു ചെലവാക്കിയത്.












Click it and Unblock the Notifications