ബ്രിട്നി സ്പിയേഴ്സ് ആത്മഹത്യാ ശ്രമം നടത്തി
ലണ്ടന്‍: പ്രശസ്ത പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആശുപ്രതിയിലെ കിടക്കവിരി ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നാണ് വാര്‍ത്ത.
ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്നിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രവരിയിലാണ് വിവിധ ശാരീരിക, മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ബ്രിട്നിയെ പ്രോമിസിസ് ിനിക്കില്‍ പ്രവേശിപ്പിച്ചത്.
തല മുണ്ഡനം ചെയ്ത ബ്രിട്നി ആത്മഹത്യാ ശ്രമത്തിനു തൊട്ടു മുമ്പ് തലയില്‍ 666 എന്നെഴുതുകയും താന്‍ ആന്റി ക്രൈസ്റ് ആണെന്ന് വിളിച്ചു കൂവുകയും ചെയ്തതായി പോപ് ഗായികയുടെ സുഹൃത്ത് വെളിപ്പെടുത്തി.
വേര്‍പിരിഞ്ഞ് മുന്‍ഭര്‍ത്താവുമായി ഒന്നിക്കാനാണ് ബ്രട്നിയുടെ ആഗ്രഹമെന്നും ഇതു സാധിക്കാത്തതിനാലാണ് അവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നത്.












Click it and Unblock the Notifications