ഇന്തോനേഷ്യയില്‍ ഭൂചലനം: 82 പേര്‍ മരിച്ചു
ഇന്തോനേഷ്യയില്‍ ഭൂചലനം: 70 പേര്‍ മരിച്ചുജക്കാര്‍ത്ത: പശ്ചിമ ഇന്തോനേഷ്യയലെ സുമാത്ര ദ്വീപിലുണ്ടായ രണ്ടു ഭൂചലനങ്ങളില്‍ 82 പേര്‍ കൊല്ലപ്പെട്ടു.
ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറോളം കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഭൂചലന മേഖലയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ വര്‍ദ്ധിയ്ക്കാനിടയുണ്ടെന്ന് ഇന്തോനേഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ചലനത്തിന്റെ ആഘാതം സിങ്കപ്പൂരും മലേഷ്യയും വരെ എത്തിയിട്ടുണ്ടെന്നും ഇവിടങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ സമയം രാവിലെ 10.49ന് പശ്ചിമ സുമാത്രാ ദ്വീപിലെ പ്രവിശ്യാ തലസ്ഥാനമായ പഡാങ്ങിലാണ് ഭൂകമ്പമാപിനിയില്‍ 6.3 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. ചലനം ഏതാനും സെക്കന്റുകള്‍ നീണ്ടുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് 6.3രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം അനുഭവപ്പെട്ടത്.
പലയിടത്തും പരിഭ്രാന്തരായ ജനം വീടുകള്‍ വിട്ടിറങ്ങിയിട്ടുണ്ട്. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലും ചലനം അനുഭവപ്പെട്ടു. സുമാത്രയിലെ ആശുപത്രികള്‍ മിക്കവയും പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പില്ല.












Click it and Unblock the Notifications