സിദ്ദു ലോക്സഭയില്‍ തിരിച്ചെത്തി
ദില്ലി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായ നവ്ജോത്സിംഗ് സിദ്ദു മൂന്ന് മാസത്തിനു ശേഷം ബുധനാഴ്ച എംപിയെന്ന നിലയില്‍ ലോക്സഭയില്‍ തിരിച്ചെത്തി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഒരു കൊലക്കേസിലെ വിധിയെ തുടര്‍ന്നാണ് സിദ്ദു എംപി സ്ഥാനം രാജിവച്ചത്. ഉപതിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്നും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ബുധനാഴ്ച സിദ്ദു വീണ്ടും എംപിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സിദ്ദുവിന് സ്വാഗതമേകി. ഇനി സിദ്ദുയിസം മതിയാക്കി നേരായ ബാറ്റ് കൊണ്ട് കളിക്കുക എന്ന് സ്പീക്കര്‍ കളിയായി പറയുകയും ചെയ്തു.












Click it and Unblock the Notifications