എഡിബി കരാര്‍ പ്രാബല്യത്തിലായെന്ന് സര്‍ക്കാര്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരും ഏഷ്യന്‍ വികസനബാങ്കും തമ്മിലുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നതായി അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ഹൈക്കോടതിയെ അറിയിച്ചു.
ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവുണ്ടായാല്‍ അത് സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും അനുമതി കരാറിന് ലഭിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വാദം കേള്‍ക്കുന്നത് നേരത്തേയാക്കുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്. ഇടക്കാലവിധി പറയുന്നതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.












Click it and Unblock the Notifications