കോടതികളില്‍ ബോംബുണ്ടെന്ന് വ്യാജസന്ദേശം നല്‍കിയ ആള്‍ പിടിയില്‍
ആലപ്പുഴ: കോടതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജഫോണ്‍ സന്ദേശം നല്‍കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് പിടികൂടി. ബുധനാഴ്ച നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫിബ്രവരി 19ന് രാവിലെയാണ് അഞ്ച് കോടതികളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ആലപ്പുഴയിലുള്ള പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇയാള്‍ വിളിച്ച് പറഞ്ഞത്.
ഇതിനെത്തുടര്‍ന്ന് എറണാകുളം, കൊല്ലം, ആലപ്പുഴ, കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിലെ കോടതികളില്‍ പൊലീസ് തിരച്ചില്‍ നടത്തുകയും സന്ദേശം വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയിലുള്ള ടെലിഫോണ്‍ ബൂത്തില്‍നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു. ബൂത്തിലെ സ്ത്രീയുടെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി. ഇതുവെച്ചാണ് തിരിച്ചറിയില്‍ പരേഡ് നടത്തിയത്.












Click it and Unblock the Notifications