കാവേരി വിധി പദ്ധതികളെ ബാധിച്ചു: മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നതിനൊപ്പം കാവേരി ട്രീബ്യൂണല്‍ വിധി രണ്ട് ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയസഭയില്‍ പറഞ്ഞു.
കേരളത്തിന്റെ മാനന്തവാടി, ഭവാനി പദ്ധതികള്‍ നടപ്പിലാക്കാന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കിയില്ല. കാവേരി വെള്ളം മറ്റ് നദികളിലേക്ക് വഴിമാറിയൊഴുകുന്നതിന് കാരണമാവുമെന്ന് പറഞ്ഞാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അനുമതി നല്‍കാതിരുന്നത്.
കാവേരിയിലേക്ക് 147 ടിഎംസി ജലം നല്‍കുന്ന കേരളത്തിന് കാവേരിയില്‍ നിന്ന് 30 ടിഎംസി വെള്ളം മാത്രമാണ് ട്രീബ്യൂണല്‍ അനുവദിച്ചത്. 98 ടിഎംസി വെള്ളമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications