ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
കൊല്ലം: ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു. യൂണിയന്‍ നേതാവിനെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
എംപ്ലോയീസ് യൂണിയന്‍ പ്രഖ്യാപിച്ച പണിമുടക്കിന് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പിന്തുണയുണ്ട്.
യൂണിയന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ബാങ്കിന്റെ പുനലൂര്‍ ശാഖയിലെ ഉദ്യോഗസ്ഥനുമായ ഡി. ബേബിക്കുട്ടിയെയാണ് മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്.
പുറം കരാര്‍ ജീവനക്കാരെ ബാങ്ക് ജോലിയ്ക്കു നിയോഗിച്ചതിനെ എതിര്‍ത്തതിനാണ് സസ്പെന്‍ഷനെന്ന് യൂണിയന്‍ സെക്രട്ടറി പി.വി വര്‍ഗീസ് അറിയിച്ചു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ അസിസ്റന്റ് സെക്രട്ടറി കൂടിയാണ് ബേബിക്കുട്ടി.
ബാങ്കിന്റെ പുനലൂര്‍ ശാഖയുടെ മാനേജരെ തടഞ്ഞുവെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ബേബിക്കുട്ടിയെ സസ്പെന്റ് ചെയ്തതെന്നാണ് ഫെഡറല്‍ ബാങ്ക് മാനേജ്മെന്റ് അറിയിച്ചത്.












Click it and Unblock the Notifications