Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കോടി രൂപയുടെ കൈത്തറിതുണിത്തരങ്ങള്‍ വില്‍ക്കും

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് 200കോടി രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എളമരം കരിം നിയസഭയെ അറിയിച്ചു.

കൈത്തറി വസ്ത്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ കഴിയില്ല. പ്രചാരണപരിപാടികളിലൂടെ ആളുകളെ ഇതിനെപ്പറ്റി ബോധവല്‍ക്കരിക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

കൈത്തറി വസ്ത്രവിപണിയില്‍ 50 കോടി രൂപയുടെ വര്‍ദ്ധനവാണ് ഊ വര്‍ഷം പ്രതീക്ഷിയ്ക്കുന്നത്- മന്ത്രി പറഞ്ഞു. ഇതിനകം തന്നെ സംസ്ഥാനത്തുടനീളം കൈത്തറി തുണിത്തരങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചതായാണ് വിവരം.

കൈത്തറി തുണിത്തരങ്ങള്‍ ഉപയോഗിക്കാനുള്ള താല്പര്യം ജനങ്ങളില്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനായി ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും വിപണനത്തിലെ സാങ്കേതിക വിദ്യയുട വികസനവും പരിഗണിച്ചുവരുന്നുണ്ട്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+