Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാറിലെ ചെളി: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കും

തിരുവനന്തപുരം: പെരിയാറില്‍ ചെളി കലര്‍ന്ന പ്രശ്നം മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും പരിഹരിയ്ക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

മലീനീകരണത്തെക്കുറിച്ച് പഠിയ്ക്കുന്നതിനായി സ്ഥലം സന്ദര്‍ശിച്ച ബോര്‍ഡംഗങ്ങള്‍ ശേഖരിച്ച വെള്ളം ആലുവയിലെ ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ കലക്കല്‍ സൂചിക പരിശോധിച്ചു.

പരിശോധനാഫലമനുസരിച്ച് കല്ലാര്‍കുട്ടി സംഭരണിയിലെ വെള്ളത്തില്‍ 17.1 യൂണിറ്റും കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്നും ചോര്‍ന്നുപോകുന്ന വെള്ളത്തില്‍ 17.6യൂണിറ്റും നേര്യമംഗലം പവര്‍ ഹൗസില്‍ നിന്നും പുറത്തുപോകുന്ന വെള്ളത്തില്‍ 16.9 യൂണിറ്റും ചെളിയാണ് ഉള്ളത്.

എന്നാല്‍ പാംബ്ല അണക്കെട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെടുത്ത വെള്ളത്തില്‍ 24മുതല്‍ 30 യൂണിറ്റ് വരെ ചെളി കലര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും വെള്ളം ശേഖരിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പരിശോധന നടത്തും. പാംബ്ല ഡാമിന്റെ ഇന്‍ടേക്കിലും ലോവര്‍ പെരിയാറില്‍ നന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പുറത്തേയ്ക്കു പോകുന്ന വെള്ളത്തിലും നേരിയ കലക്കുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് കുറഞ്ഞിട്ടുണ്ട്.

നേര്യമംഗലം, ഇടമലയാര്‍ പവര്‍ഹൗസുകളില്‍ കഴിയുന്നത്ര ഉല്‍പ്പാദനം നടത്തി ശുദ്ധജലം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പാംബ്ല ഡാമില്‍ ഇപ്പോഴുള്ള കലക്കല്‍ പെരിയാറിലെ വെള്ളത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് വിദഗ്ധ സമിതിയംഗങ്ങള്‍ പറയുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് സമര്‍പ്പിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+