പൊതുടാപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല: പ്രേമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള പൊതുടാപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കില്ലെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയസഭയെ അറിയിച്ചു.

അനധികൃത ജലചൂഷണം തടയുന്നതിനായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജലം പാഴാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ നല്‍കുന്ന വിധത്തിലായിരിക്കും നിയമഭേദഗതി കൊണ്ടുവരുക. വെള്ളക്കരം കൂട്ടുന്ന കാര്യ സര്‍ക്കാര്‍ പരിഗണനയിലാണ്. ഈ നിര്‍ദ്ദേ--ശം 1999 മുതല്‍ പരിഗണനയിലുണ്ട്. പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കുന്നതിനും മീറ്റര്‍ ഘടിപ്പിയ്ക്കുന്നതിനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.- അദ്ദേഹം വിശദീകരിച്ചു.

എറണാകുളം ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിയ്ക്കുന്നതിനായി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരത്തെ ജലക്ഷാമം പരിഹരിക്കാനും നടപടികളെടുക്കും- പ്രേമചന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+