ലോകത്തെ വലിയ ആഡംബരക്കപ്പല്‍ ക്യൂന്‍മേരി-2 കൊച്ചിയില്‍
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പലായ ക്യൂന്‍മേരി-2 കൊച്ചയിലെത്തി.
2620 പേര്‍ക്ക് യാത്രചെയ്യാവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത കപ്പലിന് 23 നിലകളുള്ള കെട്ടിടത്തിന് തുല്യമായ ഉയരമുണ്ട്. 1132 അടി നിളമുള്ള കപ്പലില്‍ 1310 ക്യാബിനുകള്‍, 13 ഡെക്കുകള്‍, 15 പഞ്ചനക്ഷത്ര ഹോട്ടലുകള്‍, 5നീന്തല്‍കുളങ്ങള്‍, പൂന്തോട്ടം, ആര്‍ട് ഗാലറി, പ്ലാനിറ്റേറിയം , തിയേറ്റര്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളുമുണ്ട്. 4000 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്.
ഹോങ്കോങില്‍ നിന്നും യാത്രക്കാരുമായി ഫെബ്രുവരി 28ന് കന്നിയാത്രയ്ക്കായി തിരിച്ച കപ്പല്‍ ദുബായിലേയ്ക്കുള്ള യാത്രാമധ്യേയാണ് കൊച്ചിയിലെത്തിയത്. ഇന്ത്യയില്‍ കൊച്ചി തുറമുഖത്ത് മാത്രമാണ് കപ്പലെത്തുന്നത്.












Click it and Unblock the Notifications