വേഗമാനകം ഏപ്രില്‍ 15നുള്ളില്‍ ഘടിപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളില്‍ ഏപ്രില്‍ പതിനഞ്ചാം തീയതിക്കു മുമ്പായി സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിയ്ക്കണമെന്ന് സംസ്ഥാന ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് കമ്മിഷന്‍ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ രണ്ട് മാസത്തിനകം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണം എന്ന സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ഈ നിര്‍ദ്ദേശം. ഉത്തരവ് ലംഘിച്ച് വാഹനം നിരത്തിലിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നുണ്ട്.
സ്പീഡ് ഗവര്‍ണ്ണര്‍ ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയതില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു












Click it and Unblock the Notifications