Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാര്‍ പ്രശ്നം പരിഹരിയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു: പ്രേമചന്ദ്രന്‍

തിരുവനന്തപുരം: പെരിയാര്‍ നദിയിലെ വെള്ളം ഉപയോഗ്യയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

കല്ലാര്‍കുട്ടി അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത് വഴി പെരിയാറില്‍ ചെളി കലര്‍ന്ന സംഭവത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പാളിച്ചയുണ്ടായതായി മന്ത്രി നിയമസഭയില്‍ സമ്മതിച്ചു.

മണല്‍ വാരല്‍ നടക്കുന്ന മേഖലകളിലാണ് വെള്ളത്തില്‍ കൂടുതല്‍ ചെളിപടരുന്നത്. ഇപ്പോള്‍ വിതരണം ചെയ്യുന്നത് ശുദ്ധജലമാണ്. നദിയില്‍ ചെളിപടര്‍ന്ന സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം വിളിയ്ക്കും- പ്രേമചന്ദ്രന്‍ പറഞ്ഞു.

പെരിയാറില്‍ ചെളി കലര്‍ന്ന പ്രശ്നത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പെരിയാറില്‍ നിന്നെടുത്ത ജലം പരിശോധിച്ചതില്‍ നിന്നും അത് കുടിയ്ക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി സഭയെ അറിയിച്ചു.

നാല് ജില്ലകളിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

നേര്യമംഗലം വൈദ്യുത പദ്ധതി കമ്മിഷന്‍ ചെയ്യുന്നതിനായി കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നപ്പോഴാണ് പെരിയാറില്‍ ചെളി അടിഞ്ഞുകൂടിയത്. യുഡിഎഫ് ഭരണകാലത്താണ് നേര്യമംഗലം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്- ബാലന്‍ അറിയിച്ചു.

മന്ത്രിമാരുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+