ഇന്ത്യക്ക് ലോകത്തില്‍ നല്ല പ്രതിഛായ: സര്‍വേ
ലണ്ടന്‍: കഴിഞ്ഞ കൊല്ലം ഏറ്റവുമധികം പ്രതിച്ഛായ വര്‍ധിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ബിബിസി നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. കാനഡയും ജപ്പാനുമാണ് പ്രതിഛായയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏറ്റവും മോശം പ്രതിച്ഛ ായുളള രാജ്യങ്ങള്‍ ഇസ്രയേല്‍, ഇറാന്, അമേരിക്ക, ഉത്തരക്കൊറിയ എന്നിവയാണ്.
27 രാജ്യങ്ങളിലായി 28,000 പേര്ക്കിടയില് നടത്തിയ സര്‍വേ പ്രകാരം ലോകത്ത് നല്ലതോ മോശമോ ആയ സ്വാധീനം സൃഷ്ടിക്കുന്ന 12 പ്രമുഖ രാജ്യങ്ങളെയാണ് കണ്ടെത്തിയത്. ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ഇന്ത്യ, ഇറാന്, ജപ്പാന്, ഇസ്രായേല്‍, വടക്കന്‍ കൊറിയ, റഷ്യ, യുഎസ്എ, വെനിസ്വേല, ചൈന എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടം കണ്ടെത്തിയത്.
ലോകത്ത് നല്ല സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ ചൈനയുടെ മുന്നിലാണ് ഇന്ത്യ. ബ്രിട്ടന്റെ പ്രതിച്ഛായയ്ക്ക് അമേരിക്കയോളം ഇടിവുണ്ടായിട്ടില്ല.
ഇന്തോനീഷ്യയില്‍ നിന്നാണ് ഏറ്റവുമധികം പേര് ഇന്ത്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്യതത്. ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത് ബ്രസീലില്‍ നിന്നാണ്.