ബുഗാട്ടി അപകടത്തില്‍, ഞെട്ടിയത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍
ലണ്ടന്‍: ബുഗാട്ടി വെയ്റോണ്‍ അപകടത്തില്‍ പെട്ടതറിഞ്ഞ ഏറ്റവുമധികം ഞെട്ടിയത് ഇന്‍ഷ്വറന്‍സ ് കമ്പനിക്കാരാവും. അതില്‍ അത്ഭുതപെടാനൊന്നുമില്ല. കാരണം ലോകത്തിലെ ഏറ്റവും വിലയേറിയ കാറാണ് ബുഗാട്ടി. ഏഴേക്കാല്‍ കോടി രൂപയാണ് ബുഗാട്ടിയുടെ വില.
അതിനാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാര്‍ ഒരു കാറിന് നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ നഷ്ടപരിഹാരതുക ബുഗാട്ടിക്കാവും. ഇതൊഴിവാക്കാനായി കാറിനെ റിപ്പയര്‍ ചെയ്യ്ത് പഴയ രൂപത്തിലാക്കാനാവുമോ എന്ന അന്വേഷണത്തിലാണ് ഇന്‍ഷ്വറന്‍സുകാര്‍.
ബ്രിട്ടനിലെ സറേയില്‍ വച്ചാണ് വാടകയ്ക്ക് ഓടിക്കൊണ്ടിരുന്ന ഈ കാര്‍ അപകടത്തില്‍ പെട്ടത്. മണിക്കൂറില്‍ 400 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കാന്‍ ബുഗാട്ടിക്കാവും. ഫ്രഞ്ച് നിര്‍മ്മിത കാറായ ബുഗാട്ടി ബ്രിട്ടനില്‍ 12 എണ്ണം മാത്രമേയുളളൂ.
ഇതില്‍ ദിവസവും 17 ലക്ഷം രൂപ വാടകയ്ക്ക് ഓടിക്കൊണ്ടിരുന്ന ഒന്നാണ് അപകടത്തില്‍ പെട്ടത്. ആദ്യമായാണ് ബുഗാട്ടി അപകടത്തില്‍ പെടുന്നത്. അതുകൊണ്ടു തന്നെ ഇത് റിപ്പയര്‍ ചെയ്ത ഉപയോഗിക്കാമോയെന്ന കാര്യത്തില്‍ കാറിന്റെ വിപണനക്കാര്‍ക്കും ഉറപ്പില്ല.
ലോറിയില്‍ ഇടിച്ച് മൂന്നു വട്ടം മലക്കം മറിഞ്ഞശേഷം മരക്കൂട്ടത്തില്‍ ഇടിച്ചാണ് ബുഗാട്ടി നിന്നത്. കാറിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയും യുവാവും ഡ്രൈവറും രക്ഷപ്പെട്ടു.












Click it and Unblock the Notifications