സേലം ഡിവിഷന്‍: കേരളത്തിന്റെ എംപിമാര്‍ ധര്‍ണ നടത്തി
ദില്ലി: പശ്ചിമതീരമേഖലയുള്‍പ്പെടെ കേരളത്തിന്റെ റിയില്‍വേ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണനടത്തി.
കേന്ദ്രമന്ത്രി വയലാര്‍ രവി ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. സേലം ഡിവിഷന് വേണ്ടി പാലക്കാട് വിഭജിക്കരുതെന്നാവശ്യപ്പെട്ട് എംപിമാര്‍ റയില്‍വേമന്ത്രി ലാലുപ്രസാദ് യാദവിനെക്കണ്ട് ബുധനാഴ്ച നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ധര്‍ണ.
റയില്‍വേ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച വ്യാഴാഴ്ച ആരംഭിയ്ക്കാനിരയ്ക്കെയാണ് എംപിമാരുടെ ധര്‍ണ. കാവേരി നദീജലപ്രശ്നത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായി കേന്ദ്രം ഇടപെടണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications