കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി: സിപിഎം നേതാക്കള്‍ക്കെതിരെ അഴീക്കോട്

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: സിപിഎം നേതാക്കളായ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും എഡിബി വായ്പയെടുക്കുന്നതിനെ അനുകൂലിയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് ഡോ. സുകുമാര്‍ അഴീക്കോട്.

യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത അതേകാര്യങ്ങളാണ് എല്‍ഡിഎഫും ചെയ്യുന്നതെങ്കില്‍ യുഡിഎഫ് സര്‍ക്കാറിനെ പുറത്താക്കിയതിന് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഡിബിയെ എതിര്‍ക്കുന്നത് വരുട്ടുതത്വവാദികളാണെന്നാണ് പിണറായിയുടെ പക്ഷം. എന്നാല്‍ ഈ രാജ്യത്തെ വരട്ടിവരട്ടി നശിപ്പിയ്ക്കുന്നത് പിണറായിയെപ്പോലുള്ളവരാണ്. പിണറായി അദ്ദേഹത്തിന്റെ വെടിയുണ്ട എന്റെ നേരെ പ്രയോഗിച്ചാലും ഞാന്‍ സത്യം പറയും.

കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയക്കാരുടെയും ജാതകംവരെ എഡിബിയുടെ കയ്യിലുണ്ട്. കോഴ എന്നവാക്കിനെ എഡിബിയുടെ നിഘണ്ടുവില്‍ കമ്മിഷന്‍ എന്നാണ് പ്രതിപാദിയ്ക്കുന്നത്.

നാടിന്റെ വികസനത്തിന് എഡിബിയുടെ പണം ഉപയോഗിക്കാതെ എല്‍ഡിഎഫ് മറ്റു വഴികള്‍ തേടുമെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയരാത്തതില്‍ ദു:ഖമുണ്ട്- അഴീക്കോട് പറഞ്ഞു.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയ്ക്കെതിരെ ബുധനാഴ്ച സംഘടിപ്പിച്ച സാംക്സാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരപ്പള്ളി പദ്ധതി പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ പുരോഗമനാശയക്കാരനായ മന്ത്രി എ.കെ ബാലനെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ്. കെഎസ്ഇബി നാടിന് അപമാനമാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X