Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി കരാര്‍: സിപിഐ-എംഎല്‍ ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: സിപിഐ-എംഎല്‍ ആഹ്വാനം ചെയ്ത എഡിബി വായ്പാ വിരുദ്ധ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഹര്‍ത്താല്‍ ഭാഗികമാണെന്നാണ് വിവധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഭാഗികമായി സര്‍വ്വീസ് നടത്തുന്നുണ്ട്.

പാല്‍, പത്രം, ആശുപത്രി എന്നീ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. ശിവരാമന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് എം.ജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

കേരള സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാര്‍ച്ച് പതിനേഴിലേയ്ക്കും ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് 31ലേയ്ക്കും സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ 30ലേയ്ക്കും മാറ്റിയിട്ടുണ്ട്.

1000കോടി വായ്പ വാങ്ങി കേരളത്തിലെ അഞ്ച് നഗരസഭകളില്‍ നടപ്പാക്കാനുദ്ദേശിയ്ക്കുന്ന സുസ്ഥിര നഗരവികസന പദ്ധതിയുടെ മറവില്‍ സംസ്ഥാനത്തെ എഡിബിയ്ക്ക് പണയപ്പെടുത്താനാണ് ഇടതുമുന്നണിശ്രമിയ്ക്കുന്നതെന്ന് സിപിഐ-എംഎല്‍ നേതാക്കള്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+