പീഡനം: അധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വളയം പുളിയാട് സ്കൂളിലെ പതിമൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
അധ്യാപകനായ എ.കെ ഹരിദാസനാണ് കേസിലെ പ്രതി. കെഎസ്ടിഎ നേതാവ് കൂടിയായ ഹരിദാസന്‍ ഇപ്പോള്‍ റിമാന്റിലാണ്.
സര്‍ക്കാര്‍ ഈ കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിയ്ക്കെതിരെ കര്‍ശന നടപടികള്‍ തന്നെ സ്വീകരിയ്ക്കും. അതില്‍ യാതൊരു തരത്തിലുള്ള അലംഭാവവും കാണിയ്ക്കില്ല- കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ബാബുവാണ് ഇതുസംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications