സിപിഐ(എംഎല്‍) ഹര്‍ത്താലിന് സമ്മിശ്ര പ്രതികരണം, ചിലയിടങ്ങളില്‍ അക്രമം
തിരുവനന്തപുരം: സിപിഐ(എംഎല്‍) ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന് സമ്മിശ്ര പതികരണം. ചില ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. മിക്കയിടത്തും കടകളൊന്നും തുറന്നിട്ടില്ല.
സ്വകാര്യ ബസുകള്‍ നിരത്തിറിങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി മിക്ക ജില്ലകളിലും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലുണ്ട്.
വയനാട്ടില്‍ വെളളാരംകുന്നിലും മൂലങ്കാവിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുളളത്.
തൃശൂരിലും ഹര്‍ത്താല്‍ പൂര്‍ണ്ണമെന്ന് റിപ്പോര്‍ട്ട്. കല്ലേറുണ്ടായതിനെ തുടര്‍ന്നു കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. സ്വകാര്യ ബസ്സുകള്‍ ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തില്‍. നാലിടത്തു വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കടകള്‍ അടഞ്ഞുകിടക്കുന്നു.
കൊച്ചിയിലും കണ്ണൂരിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. കൊച്ചിയിലെ ഐടി മേഖലയെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും സജീവമായി റോഡിലുണ്ട്.
ഇതു വരെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിബിഎസ്ഇ പരീക്ഷ നടക്കുന്ന സ്കൂളുകളുടെ വാഹനങ്ങള്‍ പ്രത്യേക ബോര്‍ഡ് വച്ചാണ് പോകുന്നത്.
ആലപ്പുഴയില്‍ ഹര്‍ത്താലിനു കാര്യമായ പിന്തുണ ലഭിച്ചില്ല. കടകള്‍ തുറന്നിട്ടുണ്ട്. കെഎസ്ആര്‍ടിസിയും മറ്റു വാഹനങ്ങളും ഓടുന്നുണ്ട്.
പാലക്കാട് ജില്ലയെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ തുറന്നിരിക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. എന്നാല്‍ കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വീസ് നടത്തിയിട്ടില്ല.
മലപ്പുറത്ത് ഹര്‍ത്താലിനിടെയും വന്‍ ജനപങ്കാളിത്തോടെ റണ്‍ ഇന്ത്യ റണ്‍ റോഡ് ഷോയ്ക്ക് പെരിന്തല്‍മണ്ണയില്‍ ഗംഭീര തുടക്കം. ജില്ലയില്‍ ഹര്‍ത്താല്‍ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല. ചില പ്രദേശങ്ങളില്‍ മാത്രം ബസുകള്‍ ഓടിയിട്ടില്ല.
കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. നഗരത്തില്‍ ചുരുക്കം ചില കടകള്‍ മാത്രമേ തുറന്നിട്ടുള്ളു.












Click it and Unblock the Notifications