എഡിബി കരാര്‍: സ്റേ ആവശ്യം കോടതി തള്ളി
കൊച്ചി: നഗരസഭകളിലെ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി സംസ്ഥാനസര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാര്‍ സ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമാകില്ലെന്നാണ് കോടതി വിലയിരുത്തിയത്.
കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് എഡിബി വിരുദ്ധ പ്രചാരണ സമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വായ്പാ കരാറില്‍ ഒപ്പുവെച്ചതെന്നും ഇത് മന്ത്രിസഭയ്ക്ക് ശരിവെയ്ക്കാനാവില്ലെന്നും സമിതിയ്ക്കുവേണ്ടി അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ വാദിച്ചു.
കരാര്‍ പ്രാബല്യത്തിലായിക്കഴിഞ്ഞെന്നും ഇതിന്മേല്‍ ഇടക്കാല ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബുധനാഴ്ച ഹര്‍ജി പരിഗണിയ്ക്കവേ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഏറ്റവും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിയ്ക്കുന്നത് എഡിബിയില്‍ നിന്നാണെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.
എഡിബി കരാറിനെക്കുറിച്ചുള്ള ആക്ഷേപത്തില്‍ ഇനിയും വാദം തുടരുമെന്നും അന്തിമവിധി വാദം പൂര്‍ത്തിയായശേഷമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications